കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദനന്‍ റെഡ്ഡി അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

ഹൈദരാബാദ്: അനധികൃത ഖനനം നടത്തിയതിന് കര്‍ണ്ണാടക മുന്‍ മന്ത്രി ജനാര്‍ദനന്‍ റെഡ്ഡി അറസ്റ്റിലായി.

ബെല്ലാരിയിലെ അദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്ത ശേഷമാണ് സിബിഐ റെഡ്ഡിയേയും സഹോദരി ഭര്‍ത്താവ് ഡിവി ശ്രീനിവാസനേയും അറസ്റ്റ് ചെയ്തത്. ഒബുരുപുരം ഖനി ഡയറക്ടറാണ് അറസ്റ്റിലായ ശ്രീനിവാസന്‍.

ഇരുവരേയും ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോയി. ഇവരെ സിബിഐ കോടതിയില്‍ ഹാജരാക്കും. ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ടൂറിസം മന്ത്രിയായ ജനാര്‍ദന റെഡ്ഡിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ബെല്ലാരി ഖനി ലോബിയിലെ മറ്റൊരു പ്രമുഖനും മുന്‍മന്ത്രിയുമായ ബി ശ്രീരാമുലു ഞായറാഴ്ച എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു.

English summary
CBI arrested former Karnataka tourism minister and mining czar G Janardhana Reddy in connection with the illegal mining case on Monday, TV reports said. Reddy will be produced in a CBI court in Hyderabad in the afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X