റെഡ്ഡിയുടെ പക്കല്‍ 30 കിലൊ സ്വര്‍ണ്ണം

റെഡ്ഡിയുടെ സഹോദരീ ഭര്‍ത്താവും ഒബൂലുപുരം ഖനി ഡയറക്ടറുമായ ഡിവി ശ്രീനിവാസന്റെ വീട്ടില്‍ നിന്ന് 1.45 കോടി രൂപയും സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. റെഡ്ഡിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന രണ്ട് ഹെലികോപ്റ്ററുകളും സിബിഐ പിടിച്ചെടുത്തു. ഖനനവുമായി ബന്ധപ്പെട്ട രേഖകളും ബാങ്കിടപാടിന്റെ രേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരേയും സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് 174 പേരുടെ വിവരങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സിബിഐ തീരുമാനമെന്നും സൂചനയുണ്ട്.
ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇരുവരേയും തിങ്കളാഴ്ച പോലാസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേയ്ക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications