കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ്ഡിയുടെ പക്കല്‍ 30 കിലൊ സ്വര്‍ണ്ണം

  • By Nisha Bose
Google Oneindia Malayalam News

Janardhana Reddy
ഹൈദരാബാദ്: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 3 കോടി രൂപയും 30 കിലൊ സ്വര്‍ണ്ണവും കണ്ടെടുത്തുവെന്ന് റിപ്പോര്‍ട്ട്.

റെഡ്ഡിയുടെ സഹോദരീ ഭര്‍ത്താവും ഒബൂലുപുരം ഖനി ഡയറക്ടറുമായ ഡിവി ശ്രീനിവാസന്റെ വീട്ടില്‍ നിന്ന് 1.45 കോടി രൂപയും സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. റെഡ്ഡിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന രണ്ട് ഹെലികോപ്റ്ററുകളും സിബിഐ പിടിച്ചെടുത്തു. ഖനനവുമായി ബന്ധപ്പെട്ട രേഖകളും ബാങ്കിടപാടിന്റെ രേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരേയും സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് 174 പേരുടെ വിവരങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സിബിഐ തീരുമാനമെന്നും സൂചനയുണ്ട്.

ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇരുവരേയും തിങ്കളാഴ്ച പോലാസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേയ്ക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
An 11-member Central Bureau of Investigation (CBI) team early on Monday morning arrested former Karnataka minister and mining baron G Janardhana Reddy in Bellary, 300 km from Bangalore, on charges of illegal mining operations in the Reddys' Obulapuram Mining Company (OMC) in Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X