കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങിന് കിട്ടാത്തത് എനിയ്‌ക്കെന്തിന്? ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
മുംബൈ: തനിയ്ക്ക് സെഡ് കാറ്റഗറി സുരക്ഷാ സൗകര്യം ഏര്‍പ്പെടുത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ നീക്കത്തില്‍ അണ്ണാ ഹസാരെയ്ക്ക് അതൃപ്തി.

സ്വാതന്ത്ര്യസമരസേനാനികളായിരുന്ന ഭഗത് സിങിനും രാജ് ഗുരുവിനും ഒരു സുരക്ഷാ സംവിധാനവും ഇല്ലായിരുന്നു. പിന്നെ എനിയ്‌ക്കെന്തിനാണ് സെക്യൂരിറ്റി-ഈ വിഷയത്തില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഹസാരെ ചോദിച്ചു.

ഹൃദയാഘാതം മൂലവും ഒരാള്‍ക്ക് മരിക്കാം. അപ്പോള്‍ സുരക്ഷയെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തനിയ്ക്ക് ഇത്തരത്തിലൊരു സുരക്ഷ അതാവശ്യമില്ലെന്നു പറഞ്ഞ അദ്ദേഹം സുരക്ഷയെപ്പറ്റി ആലോചിക്കുമെന്നും ഇതുസംബന്ധിച്ചു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലിന് എഴുതുമെന്നും അറിയിച്ചു.

ജന ലോക്പാല്‍ ബില്ലിനായി തനിക്കൊപ്പം സമരംചെയ്ത പൗരസമൂഹ നേതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന പ്രതികാരാത്മക സമീപനം ഉപേക്ഷിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

പ്രശാന്ത് ഭൂഷണ്‍, കിരണ്‍ ബേദി, അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ക്കെതിരെ പാര്‍ലമെന്റിന്റെ അവകാശ ലംഘന നോട്ടീസുകള്‍, കേജ്രിവാളിന് ആദായനികുതിവകുപ്പ് നല്‍കിയ കുടിശിക ഈടാക്കല്‍ നോട്ടീസ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഹസാരെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ജനലോക്പാലിനായി രാജ്യവ്യാപകമായി നടന്ന സമരത്തിന് ശേഷം ജനഹൃദയങ്ങളിലുണ്ടായ വിടവ് തീര്‍ക്കാനും വിശ്വാസമാര്‍ജിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Anti-corruption crusader Anna Hazare Sunday offered to return the Z-category security cover provided to him by the Maharashtra government, saying that he did not like it and that he would consider it his fortune to sacrifice his life for the nation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X