മായാവതിയ്ക്ക് ചെരുപ്പ് വാങ്ങാനും പ്രത്യേക വിമാനം

എല്ലാവര്‍ഷവും തന്റെ പിറന്നാളിന് പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ലക്ഷകണക്കിന് രൂപ സമ്മാനമായി സ്വീകരിക്കാറുണ്ടെന്നും 2008 ഒക്ടോബര്‍ 23ന് വാഷിംങ്ടണിലേയ്ക്കയച്ച കേബിളില്‍ പറയുന്നു.
തന്റെ ഭക്ഷണം രുചിച്ചു നോക്കാന്‍ മായാവതി ജീവനക്കാരെ നിയമിച്ചിരുന്നു. ഇവര്‍ രുചിച്ച് ഭക്ഷ്യവിഷബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മായാവതി ആഹാരം കഴിച്ചിരുന്നുള്ളൂ. തന്റെ വീട്ടില്‍ നിന്ന് ഓഫീസിലേയ്ക്ക് പോകാനായി ഒരു പ്രത്യേക പാത തന്നെ മായാവതി നിര്‍മ്മിച്ചിരുന്നു. തന്റെ വാഹനവ്യൂഹം കടന്ന് പോയാലുടന്‍ ഈ റോഡ് വൃത്തിയാക്കണമെന്നും മായാവതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം മായാവതി വിവിധതരം വിഭ്രാന്തികള്‍ക്ക് അടിമയാണെന്നാണ് സൂചിപ്പിയ്ക്കുന്നത്-വിക്കിലീക്‌സ് പറയുന്നു.
മന്ത്രിസഭയിലെ ഒരംഗം കാണിച്ച ചെറിയ തെറ്റിന് അയാളെ തന്റെ മുന്നില്‍ വച്ച് ഏത്തമിടുവിയ്ക്കാനും മായാവതി മുതിര്‍ന്നുവെന്ന് വെളിപ്പെടുത്തലിലുണ്ട്.
എന്നാല്‍ വെളിപ്പെടുത്തലുകളോട് പ്രതികരിയ്ക്കാന്‍ മായാവതി തയ്യാറായിട്ടില്ല.












Click it and Unblock the Notifications