സെന്നിനെ ഇംപീച്ച് ചെയ്യില്ല

സെന്നിന്റെ രാജിക്കത്ത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വീകരിച്ച സാഹചര്യത്തിലാണിത്. ലോക്‌സഭ സ്പീക്കര്‍ മീര കുമാര്‍ വിവിധ രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
ഇംപീച്ച്‌മെന്റ് നടപടികള്‍ ഉപേക്ഷിച്ചതോടെ ഇംപീച്ച്‌മെന്റിലൂടെ പുറത്താകുന്ന ആദ്യത്തെ ജഡ്ജിയെന്ന അപമാനത്തില്‍ നിന്ന് സെന്‍ രക്ഷപെട്ടു. ലോക്‌സഭയില്‍ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സെന്‍ രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നടപടിക്രമം പാലിയ്ക്കാതെ ഫാക്‌സ് വഴി അയച്ച രാജിക്കത്ത് രാഷ്ട്രപതി തള്ളുകയായിരുന്നു. പിന്നീട സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ രാജിക്കത്ത്് രാഷ്ട്രപതിയ്ക്ക് കൈമാറുകയായിരുന്നു.
സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ആരോപണ വിധേയനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്നിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ പാസാക്കിയിരുന്നു.












Click it and Unblock the Notifications