ദില്ലി: ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉടന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. സോണിയയെ കൊണ്ടുവരാനായി അമേരിക്കയിലേയ്ക്ക് പോയ മകന്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ തിരിച്ചെത്തി.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ സോണിയ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. സോണിയയെ കൊണ്ടുവരാനായി കുറച്ചുനാള്‍മുമ്പാണ് രാഹുല്‍ അമേരിക്കയില്‍ പോയത്.
എന്നാല്‍ നേരത്തേ തീരുമാനിച്ചപ്രകാരം സോണിയയ്ക്ക് ആശുപത്രി വിടാന്‍ പറ്റിയില്ലെന്നാണ് സൂചന. അതിനാല്‍ രാഹുല്‍ തിരിച്ചുപോരുകയായിരുന്നു. ഇപ്പോള്‍ സോണിയയ്‌ക്കൊപ്പം മകള്‍ പ്രിയങ്കയാണുള്ളത്. സോണിയ സുഖമായിരിക്കുന്നുവെന്നും വൈകാതെ തിരിച്ചെത്തുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ആഗസ്റ്റ് നാലിനാണ് സോണിയ ന്യൂയോര്‍ക്കിലെ കാന്‍സര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാത്.
Congress General Secretary Rahul Gandhi, who had gone to the US to bring back his mother Sonia, has returned to the national capital. Rahul had gone to the US some days back amid clear indications from the party that the Congress president was recovering well post surgery and was expected to be back in the national capital by the first week of September,