കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീറ്റ കൂടുന്നു; സൈനികര്‍ പൊണ്ണത്തടിക്കാരാകുന്നു

  • By Lakshmi
Google Oneindia Malayalam News

Army
ദില്ലി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരില്‍ പൊണ്ണത്തടിക്കാര്‍കൂടുകയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. സൈനികരുടെ ആരോഗ്യത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സൈനികരില്‍ ഭൂരിഭാഗം പേരിലും അനാരോഗ്യകരമായ ഭക്ഷണ പ്രവണതകള്‍ നിലനില്‍ക്കുന്നതായും സര്‍വ്വേ പറയുന്നു. ഉപ്പ്, അച്ചാറുകള്‍, നെയ്യ്, വെണ്ണ എന്നിവയുടെ ഉപയോഗം അവര്‍ക്കിടയില്‍ കൂടുന്നുവെന്നും ഇതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.ഇവരില്‍ പലരും കൃത്യമായി വ്യായാമം ചെയ്യുന്നുമില്ലത്രേ.

ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനം പേര്‍ക്ക് പൊണ്ണത്തടിയുണ്ട്. അഞ്ചില്‍ നാല് പേര്‍ക്ക് പ്രീ ഹൈപ്പര്‍ടെന്‍ഷനുണ്ട്. 67 ശതമാനം പേരില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ്(എച്ച്.ഡി.എല്‍) കുറവുമാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഈ ആശങ്കപ്പെടുത്തുന്ന ഫലം.

18നും 50നും ഇടയ്ക്ക് പ്രായമുളള 767 ഉദ്യോഗസ്ഥരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 130 ഓഫീസര്‍മാരും ഉള്‍പ്പെടും.

English summary
A study on the health of Indian Army personnel has thrown up worrying results. Four out of five personnel surveyed, including officers, were found suffering from pre-hypertension, about a third were overweight and two-thirds had low levels of good cholesterol (HDL), caused by lack of exercise,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X