നടന്‍ മോഹന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത നാടക സിനിമാ നടനും സംവിധായകനുമായ മോഹന്‍(61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍ ശോഭയാണ് ഭാര്യ. നടന്‍മാരായ വിനുമോഹന്‍, അനുമോഹന്‍ എന്നിവര്‍ മക്കളാണ്.
ചക്രവാഹം, രാധാ എന്ന പെണ്‍കുട്ടി, നിവേദ്യം, ചട്ടമ്പിനാട്, തന്‍മാത്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications