പകതീര്‍ക്കാന്‍ മദ്യപന്റെ വക ബോംബ് ഭീഷണി

കാലത്ത് ഇവിടെനിന്നും പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കറ്റിലേയ്ക്ക് പോകാനെത്തിയതായിരുന്നു കടവന്ത്ര സ്വദേശിയായ ഷിബു. പുലര്‍ച്ചെ അമിതമായി മദ്യപിച്ചാണ് ഇയാള്‍ യാത്രയ്‌ക്കെത്തിയത്.
ബാഗുകള്‍ പരിശോധനയ്ക്കയച്ച് , ദേഹ പരിശോധനകള്‍ക്കായെ ത്തിയപ്പോഴാണ് ഷിബുവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി സുരക്ഷാ വിഭാഗം ചോദ്യം ചെയ്തത്. പരിധി വിട്ടു മദ്യം കഴിച്ച ഇയാളെ സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിലയയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി അധികൃതര്‍ മടക്കി അയച്ചു.
തന്റെ യാത്ര മുടക്കിയ ഉദ്യോഗസ്ഥരോടുള്ള പകവീട്ടാന്‍ ഇയാള്‍ കണ്ട മാര്‍ഗം ബോംബ് ഭീഷണിയായിരുന്നു. ഐഡിയ കിട്ടിയ ഷിബു ഒട്ടും അമാന്തിച്ചില്ല, വിമാനത്താവളത്തില്‍ വിളിച്ച് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് അറിയിച്ചു.
പോരാഞ്ഞിട്ട് വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. യാത്ര മുടങ്ങിയതിന്റെ വൈരാഗ്യത്തിലുള്ള ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായെങ്കിലും ക്രമപ്രകാരമുള്ള പരിശോധനകള്‍ നടത്താതെ വിമാനം പുറപ്പെടാനാവാത്തതിനാല്‍ ഇയാളുടെ ബാഗ് കണ്ടെത്തി പുറത്തെടുത്തു. തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.












Click it and Unblock the Notifications