ഇറച്ചി വാങ്ങാന്‍ പോയ വരന്‍ മുങ്ങി വിവാഹം മുടങ്ങി

മുഹൂര്‍ത്ത സമയമായിട്ടും വരനെയും കൂട്ടരെയും കാണാത്തതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാരുമായി വധുവിന്റെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരെയും ഫോണില്‍ കിട്ടിയില്ല. രാവിലെ പത്തേകാലോടെ മകനെ കാണാനില്ലെന്ന് വരന്റെ അമ്മ പെണ്ണുവീട്ടുകാരെ അറിയിച്ചു.
വൈകിട്ട് അടുക്കള കാണാനെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിയ്ക്കാന്‍ ഇറച്ചി വാങ്ങാന്‍ ഞായറാഴ്ച വെളുപ്പിനെ പോയ വരന്‍ തിരികെ എത്തിയില്ലെന്നാണ് അവര്‍ അറിയിച്ചത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വരന്റെ അടുത്ത ബന്ധുക്കളെ ഫോണില്‍ വിളിയ്ക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാവരുടെ ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു.
ശനിയാഴ്ച രാത്രിയിലും വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തിയിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കണമെന്നും നഷ്ടപരിഹാരം ലഭിയ്ക്കണമെന്നുംകാട്ടി വധുവിന്റെ വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. വരനെ ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് കാട്ടി വരന്റെ വീട്ടുകാര്‍ കൊട്ടാരക്കര സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications