കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിയ്ക്കുന്നത് സെപ്റ്റംബര്‍ 22ലേക്ക് മാറ്റിവച്ചു. അന്നേ ദിവസം കേസിലെ അന്വേഷണ ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിഎസിന്റെ ആരോപണം കോടതിക്ക് കൂടി ബോധ്യപ്പെടണമെന്നതിനാലാണ് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്നും ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വിഎസിനുവേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാജേന്ദ്ര സച്ചാര്‍ ആണ് ഹൈക്കോടതിയില്‍ ഹാജരായത്.
The Kerala High Court while considering the plea filed by Opposition Leader VS Achuthanandan seeking CBI probe into sensational ice cream parlour case directed to submit case diary in connection with the case. The Court would again consider the plea on September 22.