കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ഒരു ദിനം തിന്നാന്‍ 650ടണ്‍ ചിക്കന്‍

  • By Lakshmi
Google Oneindia Malayalam News

Chicken
തിരുവനന്തുപുരം: കുടിയന്മാരുടെ സ്വന്തം നാടാണ് കേരളം, ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും ഈ കുടിയാധിപത്യം കേരളീയര്‍ നിലനിര്‍ത്തുപ്പോരുകയാണ്. ഇപ്പോഴിതാ കുടിയ്ക്ക് പിന്നാലെ മറ്റൊരു കാര്യത്തില്‍ക്കൂടി മലയാളികള്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നു.

മറ്റൊന്നുമല്ല ഇറച്ചി തീറ്റയുടെ കാര്യത്തില്‍ത്തന്നെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസം കഴിയ്ക്കുന്നത് കേരളീയരാണ്. കോട്ടയം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളാണ് ഇറച്ചിഭക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കോഴിയിറച്ചിയുടെ കാര്യത്തിലാണെങ്കില്‍ ഏറ്റവും മുന്നില്‍ എറണാകുളം നഗരമാണ്.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തയാറാക്കിയ കണക്കുകളില്‍ നിന്നാണ് മലയാളികളുടെ ഇറച്ചിഭ്രമം വെളിപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഇറച്ചി ഉല്‍പാദനവും ഉപഭോഗവും വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഗുജറാത്തിലെ ഗാന്ധിനഗറില്‍ 22, 23 തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടാണത്രേ ഇറച്ചിഭക്ഷണത്തിന്റെ കാരത്തില്‍ കേരളീയര്‍ ഈ ആധിപത്യം സ്വന്തമാക്കിയത്. ഇപ്പോള്‍ മദ്യപാനത്തിന്റെ കാര്യത്തിലെന്നപോലെ ഇറച്ചിയുടെ കാര്യത്തിലും കേരളീയര്‍ മുന്നിലാണ്.

സംസ്ഥാനത്തെ ജനസംഖ്യയില്‍ 80% പേരും ഇറച്ചിവിഭവങ്ങള്‍ കഴിക്കുന്നവരാണ്. ഈ കണക്കില്‍ ദിവസം 5034.96 ടണ്‍ ഇറച്ചി കേരളത്തിന് ആവശ്യമുണ്ട്. ഇതില്‍ ആഭ്യന്തര ഉല്‍പാദനം കോഴിയും ബീഫും ആടും എല്ലാം കൂടി 264.31 ടണ്‍ മാത്രമാണ്. ബാക്കി എല്ലാം വരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്.

അടുത്തകാലത്തായി കോഴിയിറച്ചി കഴിയ്ക്കുന്നതിന്റെ തോത് കേരളത്തില്‍ കൂടുകയാണ്. 1990 ല്‍ മൊത്തം ഇറച്ചി ഉപയോഗത്തിന്റെ ആറു ശതമാനം മാത്രമായിരുന്ന കോഴിയിറച്ചി ഇപ്പോള്‍ 40 മുതല്‍ 45% ആയി. ഇപ്പോള്‍ ഒരു ദിവസം കേരളത്തിനു 650 ടണ്‍ കോഴി ഇറച്ചി വേണം.

English summary
Along with liquor consumption, now Kerala leads the country in Meat consumption as well . According to Animal Husbandry department report report Kerala is the highest consumer of meat with a daily requirement of over 5,000 tonnes. 80 percent of Keralites are said to be non- vegetarians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X