കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പീഡനക്കേസ്

  • By Lakshmi
Google Oneindia Malayalam News

മുഹമ്മ: സിപിഎം ബ്രാഞ്ച് സെക്രട്ടറി പന്ത്രണ്ടുകാരിയെ ലൈംഗികമായിപീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പരാതിയിന്മേല്‍ അമ്പത്തിയഞ്ചുകാരനായ കുഞ്ഞുമണി(വിവേകാനന്ദന്‍)യ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്കുനേരെ ശനിയാഴ്ച രാവിലെ 11.30നാണ് പീഡനശ്രമം ഉണ്ടായത്. കുഞ്ഞുമണിയുടെ അയല്‍പക്കത്താണ് പെണ്‍കുട്ടിയുടെ വീട്. സംഭവസമയം കുഞ്ഞുമണിയുടെ വീട്ടിലെ മറ്റുള്ളവരെല്ലാം വിവാഹത്തിനു പോയിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഭയന്ന കുട്ടിക്ക് അസ്വാസ്ഥ്യം ഉണ്ടായി. പനിയും വിറയലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മയിലെ വനിതാ ഡോക്ടറുടെ വീട്ടില്‍ച്ചെന്നുകണ്ട് മരുന്നും വാങ്ങി. ഞായറാഴ്ചയാണ് പീഡനവിവരം രക്ഷാകര്‍ത്താക്കള്‍ അറിയുന്നത്.

വിവരം അറിഞ്ഞതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഞായറാഴ്ച വൈകുന്നേരം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് വളഞ്ഞു. ചില പ്രാദേശികനേതാക്കള്‍ ഇടപെട്ട് നാട്ടുകാരെ ശാന്തരാക്കി.

ഞായറാഴ്ച രാത്രിയോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുഹമ്മ പോലീസ്‌സ്‌റ്റേഷനില്‍ എത്തി മൊഴി നല്കി. പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

സംഭവത്തെത്തുടര്‍ന്ന് സിപിഎം മുഹമ്മ ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്ന് വിവേകാനന്ദനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചു. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

English summary
Muhamma police registered a rape attempt case against CMP branch secretary, after the registration of case police said that he is absconding,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X