കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ഔദ്യോഗികമായി ഐയുഎംഎല്‍ ആകുന്നു

  • By Lakshmi
Google Oneindia Malayalam News

IUML Flag
കോഴിക്കോട്: കേരള സ്‌റ്റേറ്റ് മുസ്ലിം ലീഗ്, ഔദ്യോഗികമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ ലയിക്കുന്നു. തീരുമാനത്തിനു പാണക്കാട് ഹൈദരലി തങ്ങള്‍ അധ്യക്ഷനായ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി.

നിലവില്‍ ഐയുഎംഎല്‍ ഒരു പാര്‍ട്ടി സംവിധാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ല, എന്നാല്‍ സ്റ്റേറ്റ് മുസ്ലീം ലീഗിന് കമ്മീഷന്റെ അംഗീകാരമുണ്ട്.

ഒരു പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന ഘടകമായിട്ടാണ് ഇരു പാര്‍ട്ടികളും ഇതുവരെ പ്രവര്‍ത്തിച്ചു വന്നതെങ്കിലും തമിഴ്‌നാട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ കേരള സ്‌റ്റേറ്റ് മുസ്ലിം ലീഗും ഐയുഎംഎല്ലും രണ്ടു പാര്‍ട്ടികളാണെന്ന യാഥാര്‍ഥ്യം നേതൃത്വത്തിനു മുന്നില്‍ പുതിയ പ്രതിസന്ധിയായി.

രാജ്യത്ത് ഐയുഎംഎല്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടി വന്നാല്‍ അതു മുസ്ലിം ലീഗിന്റെ അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. ഈ ലയനത്തിലൂടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

കേരള സ്‌റ്റേറ്റ് മുസ്ലിം ലീഗ് ലയിക്കുന്നതോടെ ഇലക്ഷന്‍ കമ്മിഷന്റെ അംഗീകാരത്തിനായി ഐയുഎംഎല്ലിനു നീങ്ങാം. എംഎല്‍എമാരും എംപിമാരും ഉള്ള പാര്‍ട്ടി എന്ന നിലയ്ക്ക് അംഗീകാരത്തിനു മറ്റു തടസ്സങ്ങളില്ല.

English summary
Kerala State Muslim League to merge with the Indian Union Muslim League (IUML)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X