തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പാമോലിന്‍ കേസില്‍ യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ഡെസ്മണ്ട് നെറ്റോ വ്യാജരേഖ ചമച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
നെറ്റോയുടെ നിലപാടുകള്‍ പെലീസ് സേനയ്ക്കു തന്നെ അപമാനകരമാണ്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ആദ്യം ചോര്‍ത്തല്‍ നടത്തി. ആ ചോര്‍ത്തല്‍ മറയ്ക്കാന്‍ വീണ്ടും ചോര്‍ത്തല്‍ തുടരുകയാണ്.
വ്യാജരേഖ ചമച്ചു മേലാളന്മാരെ രക്ഷിച്ചു ഖ്യാതി നേടാനാണു നെറ്റോ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.