വിഎസിന്റെ നിധിപരാമര്‍ശം ശരിയല്ല:ചെന്നിത്തല

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. രാജഭരണത്തിനെതിരായ പോരാട്ടത്തെ കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം തട്ടിയെടുക്കാന്‍ രാജകുടുംബം ശ്രമം നടത്തിയെന്ന് കഴിഞ്ഞദിവസം വിഎസ് ആവര്‍ത്തിച്ചിരുന്നു. ക്ഷേത്രത്തിലെ സ്വര്‍ണം രൂപമാറ്റം വരുത്തിയാണ് കടത്തിക്കൊണ്ടുപോയതെന്നായിരുന്നു വിഎസ് പറഞ്ഞത്. ഇതിന് ആധുനിക മെഷീനുകള്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിഎസ് അവകാശപ്പെട്ടിരുന്നു.
സ്വര്‍ണം കടത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിച്ച ദ്രാവകം ദേഹത്ത് ഒഴിച്ചുപൊള്ളിച്ചതായി ക്ഷേത്രത്തിലെ ശ്രീകാര്യക്കാരന്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി തന്നിരുന്നു എന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications