കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗദ്ദാഫിയ്ക്ക് സിഐഎ ബന്ധം

  • By Nisha Bose
Google Oneindia Malayalam News

Gaddafi
ലണ്ടന്‍: ലിബിയന്‍ ഏകാധിപതി മുഅമര്‍ഗദ്ദാഫിയ്ക്ക് സിഐഎ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നു. ഗദ്ദാഫിയുമായി ഗദ്ദാഫിയുടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന മൂസ കൂസയുടെ ഓഫീസില്‍ നിന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന കണ്ടെടുത്ത രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗദ്ദാഫിയുടെ ഭരണകൂടവുമായി ബ്രിട്ടന്റേയും അമേരിക്കയുടേയും ജര്‍മ്മനിയുടേയും ചാര ഏജന്‍സികള്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് രേഖകള്‍ കാണിയ്ക്കുന്നത്.

യുഎസ്, ബ്രിട്ടീഷ് ഏജന്‍സികള്‍ തടവുകാരെ ചോദ്യം ചെയ്യുന്നതിനായി ലിബിയയില്‍ കൊണ്ടുപോയതിന്റെ രേഖകളാണ് ഇതിലൊന്ന്. 2004ല്‍ മലേഷ്യയില്‍ വച്ച് രഹസ്യമായി പിടികൂടിയ അബ്ദുള്ള അല്‍ സാദിഖ് എന്ന ഇസ്ലാമിക് തീവ്രവാദിയെ പറ്റി സിഐഎ അയച്ച കത്തും കണ്ടെടുത്തിട്ടുണ്ട്.

ജോര്‍ജ് ബുഷ് യുഎസ് പ്രസിഡന്റായിരിക്കുമ്പോള്‍ ഭീകരനെന്ന് സംശയിച്ച് പിടികൂടിയവരെ ലിബിയന്‍ ഉദ്യോഗസ്ഥരെ കൊണ്ട് ചോദ്യം ചെയ്യിക്കാന്‍ ലിബിയയില്‍ കൊണ്ടു പോയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ലിബിയന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സിഐഎ എട്ടു തവണ തടവുകാരെ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

English summary
The Central Intelligence Agency and Libyan intelligence services developed such a tight relationship during the George W. Bush administration that the U.S. shipped terror suspects to Libya for interrogation and suggested the questions they should be asked, according to documents found in Libya’s External Security agency headquarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X