കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന്റെ വിഴുങ്ങല്‍ വീണ്ടും; സാവേയും സ്വന്തം

  • By Ajith Babu
Google Oneindia Malayalam News

After Motorola, Google Takes On Zave Networks!
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ കൂപ്പണ്‍, ഇന്‍സെന്റീവ് പ്ലാറ്റ്‌ഫോം നെറ്റ്വര്‍ക്കായ സാവേ ഏറ്റെടുത്തു. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്നു കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഗൂഗിള്‍ ഏറ്റെടുക്കുന്ന പത്തൊമ്പതാമത്തെ കമ്പനിയാണ് സാവേ. നെറ്റ വര്‍ക്ക്.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നൂറോളം കമ്പനികളെ സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ വിഴുങ്ങിക്കഴിഞ്ഞു. ദേജയാണ് ഗൂഗിള്‍ ആദ്യം സ്വന്തമാക്കിയ കമ്പനി.
പ്രതിവര്‍ഷം ശരാശരി 10 കമ്പനികള്‍ വീതം ഗൂഗിള്‍സ്വന്തമാക്കുന്നുണ്ട്.

ജോര്‍ജ് ഇ ഹാന്‍സനാണു സാവേ നെറ്റ്വര്‍ക്കിന്റെ മേധാവി. 2006ല്‍ ഡിജിറ്റല്‍ ഇടപാട് കമ്പനിയായി പ്രവര്‍ത്തനം തുടങ്ങിയ സാവേ നെറ്റ്‌വര്‍ക്ക് ഗൂഗിള്‍ ഏറ്റെടുത്തതായി ഹോം പേജില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഏറ്റെടുക്കല്‍ കമ്പനിക്ക് ഗുണകരമാകുമെന്നും ഭാവി വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നും സാവേ നെറ്റ്‌വര്‍ക്ക് ഓഹരിയുടമകള്‍ക്കും ഉപയോക്തക്കള്‍ക്കും അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം മൊബൈല്‍ നിര്‍മാണ കമ്പനിയായ മോട്ടോറോള 1250 കോടി ഡോളര്‍ മുടക്കി ഗൂഗിള്‍ വാങ്ങിയത് സാങ്കേതികലോകത്ത് വന്‍ചര്‍ച്ചാവിഷയമായിരുന്നു.

English summary
Internet titan Google, which is on an acquisition spree, has bought digital coupons and incentives platform Zave Networks for an undisclosed amount. Zave Networks is Google's 19th buyout this year so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X