വോട്ടിന് നോട്ട് കേസ് അമര്‍ സിങ് അറസ്റ്റില്‍

രോഗിയാണെന്ന വാദം തള്ളിയ കോടതി അമര്‍സിങിനെ 19 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അമര്‍സിങിനെ തിഹാര്‍ ജയിലിലേക്ക് അയക്കും. അമര്‍സിംഗിനൊപ്പം കേസില്‍ കുറ്റാരോപിതരായ സുഹൈല്‍ ഹിന്ദുസ്ഥാനി. സഞ്ജീവ് സക്സേന എന്നിവരെയും കോടതി 19വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
അനാരോഗ്യംമൂലം കോടതിയില്‍ ഹാജരാകാനാവില്ലെന്ന് കാണിച്ച് അമര്‍സിങ് ചൊവ്വാഴ്ച രാവിലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് ഉച്ചവരെ നീട്ടിവെച്ച കോടതി അമര്‍സിങിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. ഇതിനിടെ ഉച്ചയോടെ അമര്‍സിങ് നാടകീയമായി കോടതിയില്‍ ഹാജരായി.
കേസില്‍ ആറു പേരെ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമര്‍സിങിന് പുറമെ ഫഗ്ഗന്‍ സിംഗ് കുലസ്തെ, മഹാവീര്‍ ഭഗോറ, സുഹൈല്‍ ഹിന്ദുസ്ഥാനി, സുധീന്ദ്ര കുല്‍ക്കര്‍ണി, സഞ്ജീവ് സക്സേന എന്നിവരാണു പ്രതികള്‍. അഴിമതി നിരോധനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കേസിനാസ്പദമായ സംഭവങ്ങളുടെ സൂത്രധാരന്‍ സുധീന്ദ്ര കുല്ക്കര്ണിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications