കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് നോട്ട് കേസ് അമര്‍ സിങ് അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Amar Singh
ദില്ലി: ദില്ലി: ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ കരിനിഴല്‍ വീഴത്തിയ വോട്ടിന് കോഴക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍സിങിനെ പോലീസ് അറസ്റ്റുചെയ്തു. കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

രോഗിയാണെന്ന വാദം തള്ളിയ കോടതി അമര്‍സിങിനെ 19 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അമര്‍സിങിനെ തിഹാര്‍ ജയിലിലേക്ക് അയക്കും. അമര്‍സിംഗിനൊപ്പം കേസില്‍ കുറ്റാരോപിതരായ സുഹൈല്‍ ഹിന്ദുസ്ഥാനി. സഞ്ജീവ് സക്‌സേന എന്നിവരെയും കോടതി 19വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

അനാരോഗ്യംമൂലം കോടതിയില്‍ ഹാജരാകാനാവില്ലെന്ന് കാണിച്ച് അമര്‍സിങ് ചൊവ്വാഴ്ച രാവിലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് ഉച്ചവരെ നീട്ടിവെച്ച കോടതി അമര്‍സിങിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. ഇതിനിടെ ഉച്ചയോടെ അമര്‍സിങ് നാടകീയമായി കോടതിയില്‍ ഹാജരായി.

കേസില്‍ ആറു പേരെ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമര്‍സിങിന് പുറമെ ഫഗ്ഗന്‍ സിംഗ് കുലസ്‌തെ, മഹാവീര്‍ ഭഗോറ, സുഹൈല്‍ ഹിന്ദുസ്ഥാനി, സുധീന്ദ്ര കുല്‍ക്കര്‍ണി, സഞ്ജീവ് സക്‌സേന എന്നിവരാണു പ്രതികള്‍. അഴിമതി നിരോധനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

കേസിനാസ്പദമായ സംഭവങ്ങളുടെ സൂത്രധാരന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്.

English summary
Former Samajwadi Party leader Amar Singh on Tuesday appeared before a court here in connection with the 2008 cash-for-vote scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X