ദിഗ്‌വിജയ് സിങിനെ ഭ്രാന്താശുപത്രിയിലാക്കണം: അണ്ണാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിനെ എത്രയും വേഗം ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് അണ്ണാ ഹസാരെ. തന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ ആര്‍.എസ്.എസ് പിന്തുണയോടുകൂടിയതാണെന്ന സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അഴിമതി അവസാനിപ്പിക്കുന്നതിനുവേണ്ടി ശക്തമായ ഒരു ലോക്പാല്‍ ബില്‍ ആവശ്യമാണ്. അതിനുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അരവിന്ദ് കെജ്‌രിവാളിനെതിരേ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരത്തിലേക്ക് നീങ്ങും. രാംലീല മൈതാനിയിലെ നിരാഹാരസമരം ആരോഗ്യത്തെ തകര്‍ത്തിട്ടുണ്ട്. എങ്കിലും ഇത്തരം ആരോപണങ്ങളില്‍ തളരില്ല.












Click it and Unblock the Notifications