ദിഗ് വിജയ് സിങിന് മനോരോഗം: ഹസാരെ

അരവിന്ദ് കേജ്‌രിവാളിനും ബാബാ രാംദേവിനുമെതിരായി ദിഗ് വിജയ് സിംഗ് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അണ്ണാ ഹസാരെ ഇങ്ങനെ പറഞ്ഞത്.
അണ്ണാ ഹസാരെയുടെ അനുഭാവിയായ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ സ്ഥാപനം ലക്ഷക്കണക്കിന് രൂപയുടെ വിദേശസഹായം നിയമവിരുദ്ധമായി സ്വീകരിച്ചിട്ടുണ്ട് എന്ന് ഈയടുത്ത് ആരോപണം ഉയര്‍ന്നിരുന്നു.
അരവിന്ദ് കേജ്‌രിവാളിന്റെ സ്ഥാപനത്തിന് നിയമവിരുദ്ധമായി പണം സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ പറ്റില്ല എന്ന് ദിഗ്‌വിജയ് സിംഗ് ഈയടുത്ത ദിവസം പ്രസ്താവിച്ചിരുന്നു.
അണ്ണാ ഹസാരെയോടൊപ്പം ബാബാ രാംദേവും അഴിമതിക്ക് എതിരായ പോരാട്ടത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ബാബാ രാംദേവിനെ കള്ളനെന്നും വഞ്ചകനെന്നുമാണ് ദിഗ് വിജയ് സിംഗ് വിശേഷിപ്പിച്ചത്. രാംദേവിന്റെയും ആര്‍എസ്എസിന്റെയും മുഖം മൂടിയാണ് ഹസാരെയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications