ഹസാരെ ആര്‍.എസ്.എസിന്റെ മറ: ദിഗ്‌വിജയ്‌സിങ്

ബി.ജെ.പിയും ആര്‍.എസ്.എസും കൂടി ആസൂത്രണം ചെയ്‌തെടുത്ത പദ്ധതിയാണിത്. ആദ്യം ബാബാ രാംദേവിനെ ഇറക്കി നോക്കി. നടക്കില്ലെന്നു കണ്ടപ്പോള്‍ അണ്ണാ ഹസാരയെയും. ഒരു ഗാന്ധിയന്‍ എന്ന നിലയില്‍ അണ്ണായെ ഞാനും ബഹുമാനിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു ചുറ്റുമുള്ളവരെല്ലാം തന്നെ ഇപ്പോള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്.
അരവിന്ദ് കെജ്‌രെവാളിന്റെ കാര്യം തന്നെ നോക്കൂ. അദ്ദേഹം ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇതുവരെ രാജി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നിങ്ങള്‍ പറയണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ള പ്രക്ഷോഭം നടത്താന്‍ സാധിക്കുമോ? സംഭാവനയായി കോടികള്‍ വാങ്ങാന്‍ കഴിയുമോ?. സര്‍ക്കാര്‍ എന്നും അണ്ണയെ ബഹുമാനിച്ചിട്ടുണ്ട്. ലോക്പാല്‍ തയ്യാറാക്കുന്നതിന് അണ്ണാ ഹസാരയെ ക്ഷണിച്ചതാണ്. എന്നാല്‍ പ്രതിപക്ഷമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.


Click it and Unblock the Notifications