ജഗന്‍മോഹന്‍ റെഡ്ഡി അറസ്റ്റിനരികെ?

ഇക്കാര്യത്തില്‍ ജഗനെതിരെ സിബിഐ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണത്രേ. സെപ്റ്റംബര്‍ 8ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ ജഗന്റെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറച്ചുനാള്‍ മുമ്പ് ജഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ ജഗനെ അറസ്റ്റുചെയ്യനായി സിബിഐ ലോക്‌സഭാ സ്പീക്കറോട് അനുമതി തേടും.
തന്നോടുള്ള പകവിട്ടാന്‍ കോണ്‍ഗ്രസ് സിബിഐയെ ഉപയോഗിക്കുകയാണെന്നാണ് ജഗന്‍ ആരോപിക്കുന്നത്. തനിയ്ക്ക് ഖനിരാജാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജഗന്‍ പറയുന്നു.












Click it and Unblock the Notifications