Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാന്‍ഡ് അക്വിസിഷന്‍ ബില്ലിന്റെ പ്രത്യേകതകള്‍

LandAcquision
പുതിയ ലാന്‍ഡ് അക്വിസിഷന്‍ ബില്ലിന് കേന്ദ്രമന്ത്രി സഭ അനുമതി നല്‍കി കഴിഞ്ഞു. എന്താണ് ബില്ലിലുള്ളത്? ആര്‍ക്കാണ് ബില്‍ കൊണ്ട് ഉപകാരമുണ്ടാവുക? ഈ ചോദ്യങ്ങളെല്ലാം സാധാരണക്കാരന്റെ മനസ്സില്‍ ഉദിക്കും.

വ്യവസായങ്ങള്‍ക്കോ മറ്റു നിര്‍മാണപ്രവര്‍ത്തികള്‍ക്കോ വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ജോലി സുഗമമാക്കുന്നതോടൊപ്പം അതുകൊണ്ട് നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
പുതിയ ബില്ലിലെ സുപ്രധാനമായ ചില കാര്യങ്ങള്‍

1ഏത് സ്ഥലത്താണ് ഭൂമി ഏറ്റെടുക്കുന്നത് അവിടെയുള്ള 80 ശതമാനം ഭൂവുടമകളുടെ സമ്മതപത്രം നിര്‍ബന്ധമാക്കും. എന്നാല്‍ പൊതുകാര്യങ്ങള്‍ക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഇത് നിര്‍ബന്ധമല്ല.

2 തുറമുഖം, കനാല്‍, ഹൈവേ, റയില്‍വേ പദ്ധതികള്‍ എന്നിവയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ സമ്മതം ആവശ്യമില്ല.

3 സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ സമ്മത പത്രം വാങ്ങേണ്ട കാര്യമില്ല.

4 നഷ്ടപരിഹാരം ഗ്രാമത്തിലാണെങ്കില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയും നഗരത്തിലാണെങ്കില്‍ രണ്ടിരട്ടിയും നല്‍കണം.

5 ആരാണോ ഭൂമി അക്വയര്‍ ചെയ്യുന്നത് അവര്‍ തന്നെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഒരു സ്വകാര്യ സംരഭത്തിനായി സര്‍ക്കാര്‍ ഭൂമി അക്വയര്‍ ചെയ്യുകയാണെങ്കില്‍ നഷ്ടപരിഹാരം കൊടുക്കേണ്ടത് സര്‍ക്കാരാണ്.

6 ഭൂമി ഏറ്റെടുത്തത് ഏതാവശ്യത്തിനാണോ ആ ആവശ്യത്തിനു മാത്രമേ ആ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ.

7 ഭൂമി ഏറ്റെടുത്ത മൂന്നു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണം. പുനരധിവാസ പദ്ധതികള്‍ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

8 പത്തുവര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ നടക്കുന്ന ഏതൊരു ഇടപാടിനും ആദ്യത്തെ ഉടമകള്‍ക്കു കൂടി അവകാശമുണ്ടാവും.

9 സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ അക്വിസിഷന്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ബില്ലിന്റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ല.

10 അക്വിസിഷന്‍ ചെയ്ത ഭൂമി പത്തുവര്‍ഷമായി ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് സര്‍ക്കാറിന്റെ ലാന്‍ഡ് ബാങ്കിലേക്ക് മാറ്റപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+