കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിക്കുള്ളിലായ അഴിമതി രാജാക്കന്മാര്‍

  • By Ajith Babu
Google Oneindia Malayalam News

Corruption
ദില്ലി: അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തടവറകളിലേക്ക് പോകുന്ന രാഷ്ട്രീയക്കാരുടെ എണ്ണം ഓരോ നാളും പെരുകുകയാണ്. ലക്ഷങ്ങളില്‍ തുടങ്ങി ലക്ഷം കോടി വരെയുള്ള അഴിമതിക്കേസുകളില്‍ അഴിയ്ക്കുള്ളിലായവര്‍ ഇവരിലുണ്ട്. കൊടികളുടെ നിറമോ പ്രത്യയശാസ്ത്രങ്ങളോ അല്ല അഴിമതിയാണ് ഇവരുടെ മുഖമുദ്ര. പലപ്പോഴും നീതിന്യായപീഠങ്ങളുടെ ശക്തമായ ഇടപെടലുകളാണ് രാഷ്ട്രീയക്കാരെ അഴിയ്ക്കുള്ളിലെത്തിച്ചതെന്നും കാണാം. സമീപകാലത്ത് തടവറയില്‍ വാസമുറപ്പിച്ച ചില രാഷ്ട്രീയക്കാര്‍ ഇവരൊക്കെ

അഴിമതികണക്കില്‍ സകലറെക്കാര്‍ഡും തിരുത്തിയ 2ജി സ്‌പെക്ട്രം ഇടപാടില്‍ തിഹാര്‍ ജയിലിലെത്തിയവര്‍ ചില്ലറക്കാരല്ല. മുന്‍ ടെലികോം മന്ത്രിയും എംപിയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കോമണ്‍വെല്‍ത്ത്, ഖനി, തുടങ്ങിയ കേസുകളിലാണ് മറ്റ് പ്രധാന അറസ്റ്റുകളുണ്ടായത്.

മുന്‍ ടെലികോം മന്ത്രി എ രാജ(ഡിഎംകെ) 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഫെബ്രുവരി 2ന് സിബിഐ അറസ്റ്റ് ചെയ്ത രാജ ഇപ്പോഴും തിഹാര്‍ ജയിലില്‍ കഴിയുന്നു.

കനിമൊഴി (ഡിഎംകെ എംപി) 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മെയ് 28ന്് സിബിഐ അറസ്റ്റ് ചെയ്ത കനിമൊഴിയും തിഹാറില്‍ തന്നെ കഴിയുന്നു.

സുരേഷ് കല്‍മാഡി (കോണ്‍ഗ്രസ് എംപി)- കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിക്കേസില്‍ ഏപ്രില്‍ 25ന് അറസ്റ്റിലായ കല്‍മാഡിയും കനിമൊഴിയ്ക്ക് പിന്നാലെ തിഹാറിലെത്തി.

കട്ട സുബ്രമണ്യം(ബിജെപി എംപി) കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി കട്ടസുബ്രഹമണ്യം ഭൂമി അനുവദിയ്ക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ ആഗസ്റ്റ് എട്ടിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടക മുന്‍ ടൂറിസം മന്ത്രി ജനാര്‍ദ്ദ റെഡ്ഡി(ബിജെപി എംപി)-കര്‍ണാടകയെ പിടിച്ചുലച്ച ഖനി വിവാദവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ അഞ്ചിന് ജനാര്‍ദ്ദ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അമര്‍ സിങ്( സമാജ്‍വാദി പാര്‍ട്ടി മുന്‍ എംപി) പാര്‍ലമെന്റിലെ വോട്ടിന് കോഴ കേസില്‍ സെപ്റ്റംബര്‍ 6ന് ദില്ലി പൊലീസ് അമര്‍ സിങിനെ അറസ്റ്റ് ചെയ്തു.

അഴിമതിക്കേസുകളുടെ അന്വേഷണഘട്ടങ്ങളിലാണ് ഈ രാഷ്ട്രീയ നേതാക്കളെല്ലാം അറസ്റ്റിലായതെങ്കില്‍ അഴിമതിക്കേസില്‍ ഒരു മന്ത്രി തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുകയെന്ന ബഹുമതി കേരളത്തിന് സ്വന്തം. കേരള കോണ്‍ഗ്രസ് നേതാവും പലവട്ടം മന്ത്രിയുമായ ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവിന് വിധിച്ചത് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ തന്നെ അപൂര്‍വസംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

2011 ഫെബ്രുവരി പത്തിന് പരമോന്നത കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും പിള്ളയ്ക്ക് വിധിച്ചെങ്കിലും പൂജപ്പുര ജയിലില്‍ അധികം നാള്‍ കഴിയേണ്ടി വന്നില്ല. ആഗ്രഹിയ്ക്കുമ്പോഴെല്ലാം കിട്ടിയ പരോള്‍ തീര്‍ന്നതോടെ രോഗത്തിന്റെ പേരില്‍ സ്വകാര്യആശുപത്രിയില്‍ എല്ലാവിധ സുഖസൗകര്യങ്ങളോടെയും അദ്ദേഹം ചികിത്സയില്‍ കഴിയുന്നു.

English summary
This list names politicians in India who have been accused of political corruption against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X