Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ നിരക്കുകള്‍ കൂടും

Railway
റെയില്‍വേ നിരക്കുകളില്‍ എട്ട് മുതല്‍ 10 ശതമാനം വരെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ വകുപ്പ് മന്ത്രി ദിനേഷ് ത്രിവേദിക്ക് കത്തയച്ചു കഴിഞ്ഞു.

അടുത്ത കാലത്തായി പെട്രോള്‍, ഡീസണ്‍, വൈദ്യുതി ബില്ലുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷിക ചെലവില്‍ 18-20 ശതമാനം വരെയാണ് വര്‍ധനവുണ്ടായിട്ടുള്ളത്--മിത്തല്‍ പറഞ്ഞു.

2011-12 കാലത്തെ വിഭാവനം ചെയ്ത ചെലവ് 73000 കോടി രൂപയാണെങ്കില്‍ ഇപ്പോഴുള്ള കണക്കുകളനുസരിച്ച് ഇത് 78000നു മുകളിലേക്ക് പോവും. 2002ല്‍ നിതിഷ് കുമാര്‍ റെയില്‍വേ മന്ത്രിയായിരിക്കുന്ന കാലത്താണ് അവസാനമായി ചാര്‍ജ് വര്‍ധിപ്പിച്ചത്.

ദിനേഷ് ത്രിവേദി പച്ചക്കൊടി കാട്ടിയാല്‍ ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. രാഷ്ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ നിരക്കുകളില്‍ മാറ്റം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+