സോണിയ ചൊവ്വാഴ്ച തിരിച്ചെത്തിയേക്കും

ഏതാണ്ട് ഒരു മാസം മുമ്പാണ് യുഎസ്സിലേക്ക് ചികിത്സയ്ക്കായി പോയ സോണിയക്ക് അവിടെ വച്ച് സര്‍ജറിയും നടത്തിയിരുന്നു. സോണിയക്കൊപ്പം മകള്‍ പ്രിയങ്ക ഗാന്ധിയും യുഎസിലുണ്ട്.
രാഹുല്‍ ഗാന്ധി ഞായറാഴ്ചയാണ് യുഎസില്‍ നിന്നെത്തിയത്. സോണിയയുടെ ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടെന്നും ഉടന്‍ തിരിച്ചെത്തുമെന്നും രാഹുല്‍ അറിയിച്ചിരുന്നു.
ഓഗസ്റ്റ് നാലാം തീയതിയാണു സോണിയ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ ഡോ. ദത്താത്രേയുഡു നോറിയാണു സോണിയയെ ചികിത്സിക്കുന്നത്. എന്നാല്‍ സോണിയയുടെ അസുഖമെന്തെന്ന് വിശദീകരിയ്ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറായിരുന്നില്ല.












Click it and Unblock the Notifications