'കിടപ്പിലായ' അമര്‍സിങ് കോടതിയിലെത്തി

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു കഴിഞ്ഞതിന് പിന്നാലെ അമര്‍സിങ് കോടതിയിലെത്തുകയായിരുന്നു.
അസുഖമാണെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും ആശുപത്രി രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ മുന്‍ അസിസ്റ്റന്റായ സുധീന്ദ്ര കുല്‍ക്കര്‍ണിയും കോടതിയില്‍ ഹാജരായില്ല. താന്‍ യുഎസില്‍ ആണെന്നും കോടതിയില്‍ നിന്നുള്ള അറിയിപ്പ് കിട്ടിയില്ലെന്നുമാണ് കുല്‍ക്കര്‍ണി കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications