കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ പ്രധാനമന്ത്രിയാകണമെന്ന് ഡിഎംകെ ആഗ്രഹിച്ചു

  • By Lakshmi
Google Oneindia Malayalam News

Sonia and Karunanidhi
ദില്ലി: 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തണമെന്നായിരുന്നു ഡിഎംകെ ആഗ്രഹിച്ചിരുന്നതെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

ഒന്നാം യുപിഎ സര്‍ക്കാരിനെ നയിച്ച മന്‍മോഹന്‍ സിംഗിനെത്തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതു മോശം തീരുമാനമായിരിക്കുമെന്നും ഡിഎംകെ കരുതിയിരുന്നു.

ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മുഖ്യ ഉപദേശകന്‍ ശിവപ്രകാശം 2008 ജൂണില്‍ നടത്തിയ അഭിപ്രായപ്രകടനം ഉദ്ധരിച്ചു യു.എസ്. കോണ്‍സല്‍ ജനറല്‍ ഡെന്നിസ് ടി. ഹോപ്പര്‍ യു.എസ്. വിദേശകാര്യ വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.

മന്‍മോഹന്‍ പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആളല്ലെന്നും രാഹുല്‍ ഇപ്പോള്‍ അതിന് തയ്യാറല്ലാത്ത സ്ഥിതിയ്ക്ക് മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിയ്ക്ക് സാധ്യതയുണ്ടെന്നും പ്രകാശം പറഞ്ഞതായി വിക്കിറിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷേ പ്രണബിന് ഉത്തരേന്ത്യയില്‍ പിന്തുണ കിട്ടുമെങ്കിലും ദക്ഷിണേന്ത്യയില്‍ വേണ്ടത്ര ജനപ്രീതിയില്ല. അതിനാല്‍ പ്രധാനമന്ത്രിപദത്തിലേയ്ക്ക് സോണിയ വരുന്നതായിരിക്കും നല്ലത്- എന്നിങ്ങനെയാണ് പ്രകാശം പറഞ്ഞിരുന്നതത്രേ.

വിക്കിലീക്‌സ് ഒരു വ്യക്തിയുടെ അഭിപ്രായത്തെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നുമാണ് ഇതിനോട് ഡിഎംകെ പ്രതികരിച്ചിരിക്കുന്നത്.

English summary
Another startling revelation from the Wikileaks library of leaked US government cables. In this one, a DMK strategist is quoted as saying that the party saw Congress president Sonia Gandhi as the best UPA option for prime minister in 2009, 2009
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X