വിക്കിലീക്‌സ് ഉടമയെ ഭ്രാന്താലയത്തിലാക്കണം: മായാവതി

ഇഷ്ടപ്പെട്ട ചെരുപ്പുവാങ്ങാനായി ഒരു കാലി വിമാനം മുംബൈയ്ക്ക് അയച്ചുവെന്നതുള്‍്‌പ്പെടെ തന്നെക്കുറിച്ച് വിക്കിലീക്‌സ് പുറത്തുവിട്ട വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വിക്കിലീക്‌സ് സ്ഥാപകന്‍ ഒന്നുകില്‍ ഭ്രാന്തനോ അതല്ലെങ്കില്‍ ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവനോ ആണെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തിനിടയില്‍ ഒരിക്കല്‍പ്പോലും വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്‍രെ പേര്് മായാവതി പരാമര്‍ശിച്ചില്ല.
വെളിപ്പെടുത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച മായ യുപി തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കണക്കാക്കി കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളാണിതെന്ന് കുറ്റപ്പെടുത്തി.
മയാവതി വലിയ ഈഗോയുള്ള ആളാണെന്നും പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി നടക്കുന്ന അവര്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിക്കുന്നുണ്ടെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications