Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗജിഹാദിനെ ഏറ്റവും പേടിച്ചത് ക്രിസ്ത്യാനികള്‍

ഏറെ വിവാദം സൃഷ്ടിച്ച ലൗ ജിഹാദും വിക്കി ലീക്ക്‌സില്‍ ഇടം പിടിച്ചു. 2010 ഫെബ്രുവരി 26ന് ചെന്നൈ യുഎസ് കൗണ്‍സല്‍ ജനറല്‍ ആന്‍ഡ്രു ടി സിംകിന്‍ അയച്ച കേബിള്‍ സന്ദേശമാണ് വിക്കി ലീക്ക്‌സ് പുറത്തുവിട്ടിട്ടുള്ളത്.

വിദേശസാമ്പത്തിക സഹായത്തോടുകൂടി മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു, കൃസ്ത്യന്‍ യുവതികളെ പ്രലോഭിച്ച് വിവാഹം കഴിയ്ക്കുകയും മതംമാറ്റം നടത്തുകയും ചെയ്യുന്നതിനെ കുറിച്ച് കേരളസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യ മുഴുവന്‍ സജീവമായ ഈ നീക്കത്തെ ലൗവ് ജിഹാദാണ് എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.തെക്കന്‍ കര്‍ണാടകയിലും വടക്കന്‍ കേരളത്തിലുമാണ് ഇത്തരം വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്.

മതത്തിലേക്ക് പുതിയൊരാളെ കൊണ്ടു വരുന്നതോടൊപ്പം തന്നെ ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍ വിഭജനം സമൂഹത്തില്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ നീക്കം കൊണ്ടു സാധിച്ചു. ഇക്കാര്യത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ ആശങ്കയിലായത് ക്രിസ്ത്യന്‍ സംഘടനകളാണ്.

ചില സംഘടനകള്‍ നടത്തിയ പഠനത്തില്‍ 2006-2009 കാലഘട്ടത്തില്‍ മൂവായിരത്തോളം വിവാഹങ്ങളാണ് നടന്നിട്ടുള്ളത്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ ക്രിസ്ത്യന്‍ സംഘടനകള്‍ മുന്നിട്ടിറങ്ങിയതും ഇതിന്റെ ഭാഗമായാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+