കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് വെടിവയ്പ്പ് സിബിഐ അന്വേഷിയ്ക്കും

  • By Nisha Bose
Google Oneindia Malayalam News

CBI
കൊച്ചി: കാസര്‍കോട് വെടിവയ്പ്പ് സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെ മുന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചതിനാലാണിത്. ഹര്‍ജി പിന്‍വലിയ്ക്കാന്‍ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.

വെടിവയ്പ്പില്‍ മരിച്ച മുഹമ്മദ് ഷരീഫിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. സംഭവത്തെ കുറിച്ചുള്ള സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ച ഇടത് സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.

2009 നവംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. മുസ്‌ലീം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിന് ശേഷമായിരുന്നു സംഘര്‍ഷം. മുസ്ലീം ലീഗിന് റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയായിരുന്നു.

പിന്നീട് കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ സ്ഥിതി മാറുകയായിരുന്നു. അന്നു തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നുവെന്നും മൂന്ന് സംഘര്‍ഷങ്ങളും ആസൂത്രിതമായിരുന്നെന്നും മൊഴിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മലബാറിലാകെ കലാപം പടര്‍ത്താനായിരുന്നു ലീഗിന്റെ ശ്രമമെന്നും പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

English summary
The CBI will probe the Kasargod firing case. The decision was taken after the UDF government withdrew the appeal field by the previous LDF government against the Kerala High Court single bench order for CBI probe. The HC division bench considered the case on Tuesday. LDF was against CBI probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X