Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിക്ക് അനധികൃത സ്വത്ത്; കേസ് തള്ളി

Kunjalikutty
തൃശൂര്‍: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.

ആരോപണത്തില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക സെല്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തിലയ്ക്കും എതിരേ പുതിയ അന്വേഷണം ആവശ്യമില്ലെന്നു വിധിച്ച കോടതി തന്നെയാണ് കുഞ്ഞാലിക്കുട്ടിക്കും ആശ്വാസം പകരുന്ന വിധി പ്രഖ്യാപിച്ചത്.

കുഞ്ഞാലിക്കുട്ടി, തന്റെ ഭാര്യയുടെയും കാര്യസ്ഥന്‍മാരുടേയും പേരില്‍ തിരുവനന്തപുരത്തും ഗൂഡല്ലൂരിലുമായി അനധികൃതമായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പ3ധാന ആരോപണം.

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി മാത്രം രണ്ട് കോടിയോളം രൂപയുടെ സ്ഥലമുണെ്ടന്നും നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ അസീസ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കുമെന്ന് അസീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+