കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിനെ തല്ലിയ എംഎല്‍എക്കെതിരെ കേസ്

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പരിക്കേറ്റയാളെ കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ 108 ആംബുലന്‍സിന്റെ ഡ്രൈവറിനെയും മെയില്‍ നഴ്‌സിനെയും പാറശ്ശാല എംഎല്‍എ എ.ടി ജോര്‍ജും സംഘവും ഓടിച്ചിട്ട് തല്ലിച്ചതച്ചതായി പരാതി.

എംഎല്‍എയുടെയും സംഘത്തിന്റെയും മര്‍ദ്ദനത്തില്‍ നിന്ന് ഒളിച്ചിരുന്നും ഹൈവേയിലേക്ക് ഓടിയും രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പിന്നാലെ ചെന്നാണ് മര്‍ദ്ദിച്ചത്. ടയര്‍ പഞ്ചറായ ആംബുലന്‍സ് എങ്ങനെ ഓടിക്കും എന്ന് ചോദിച്ചതിനാണ് രാത്രിയില്‍ ഡ്രൈവറിനും നഴ്‌സിനും എം.എല്‍.എയുടെ വക തല്ല് കൊള്ളേണ്ടിവന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 108 ആംബുലന്‍സ് മിന്നല്‍ പണിമുടക്കി. പരിക്കേറ്റവരുടെ പരാതിയെ തുടര്‍ന്ന് എം.എല്‍.എ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തരയോടെ പാറശ്ശാല താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. എം.എല്‍.എയുടെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഇടിച്ചക്കപ്‌ളാമൂട് നൗഷാദ്, ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ (മെയില്‍ നഴ്‌സ്) കോട്ടയം സ്വദേശി രതീഷ് എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X