ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല: ജയരാജന്‍

ശുംഭന്‍ പരാമര്‍ശം സംബന്ധിച്ച കോടതി അലക്ഷ്യ കേസ് വിചാരണ വേളയില്‍ ചൊവ്വാഴ്ച ജയരാജന്‍ ് ഹൈക്കോടതിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
കോടതിയോട് തനിക്ക് ബഹുമാനമുണ്ടെന്നും പ്രസംഗം പൂര്‍ണമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും ജയരാജന്‍ പറഞ്ഞു.
ജയരാജന്‍ ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യ കേസ്. 2010 ജൂണ്‍ 26ന് ജയരാജന്‍ കണ്ണൂരില്‍ നടത്തിയ പൊതുപ്രസംഗമാണ് കേസിലേക്ക് നയിച്ചത്.
താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും ശുംഭന്‍ എന്ന പദത്തിനു സ്വയം പ്രകാശിക്കുന്നവന്‍ എന്ന അര്‍ഥം മലയാള ശബ്ദതാരാവലിയില്‍ ഉണ്ടെന്നും ജയരാജന്‍പിന്നീട് വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications