കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി മൂല്യനിര്‍ണയത്തിന് 3കോടി വേണമെന്ന്

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഡതകള്‍ നിറഞ്ഞ ബി നിലവറ ഇപ്പോള്‍ തുറക്കില്ലെന്ന് ആനന്ദബോസ് കമ്മിറ്റി സുപ്രീം കോടതിയെ അറിയിച്ചു. സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തിന് ഒരുവര്‍ഷം വേണ്ടിവരുമെന്നും ചെലവിനായി മൂന്നുകോടി രൂപ നീക്കിവെയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മൂല്യനിര്‍ണയത്തിന് ഒരു വര്‍ഷം വേണ്ടിവരുമെന്നതിനാല്‍ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുന്ന സമിതിയംഗങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കേണ്ടിവരുമെന്നുറപ്പായി.

അമൂല്യശേഖരത്തില്‍ ഉള്‍പ്പെട്ട രത്‌നങ്ങളുടെ ശാസ്ത്രീയ മൂല്യനിര്‍ണത്തിനായി വിദഗ്ധരുടെ പാനലും സമിതി തയാറാക്കി. രത്‌നങ്ങളുടെ മൂല്യനിര്‍ണയത്തിന് വിദഗ്ധ സേവനം ആവശ്യമാണെന്ന് സമിതി ചെയര്‍മാന്‍ സി.വി. ആനന്ദബോസ് പറഞ്ഞു.

തങ്കത്തിന്റെയും വെളളിയുടെയും ഭാരം, മാറ്റ് എന്നിവ ആധുനിക സാങ്കേതികവിദ്യ വഴി കണക്കാക്കും. മാണിക്യം, വജ്രം, മരതകം തുടങ്ങിയ കല്ലുകളുടെ മൂല്യം കണ്ടെത്തുന്നത് വിദഗ്ധര്‍ വഴിയായിരിക്കും.

മൂല്യനിര്‍ണയത്തിനുവേണ്ടി ചരിത്രകാരന്‍മാരുടെ നീണ്ട പട്ടികതന്നെ തയാറാക്കിയിട്ടുണ്ട്. നിലവറകള്‍ തുറന്ന് ഉളളിലുളള വസ്തുക്കളുടെ പരിശോധന നടത്തിയതിനുശേഷം വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.

സുപ്രീം കോടതിയുടെ അന്തിമതീരുമാനം വരുന്നതിനുമുന്‍പുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് വിദഗ്ധ സമിതി ഒരുങ്ങുന്നത്. ചൊവ്വാഴ്ച ചേരുന്ന രണ്ടു സമിതികളുടെയും യോഗം നിലവറകള്‍ എന്നു തുറക്കാമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.

എത്രയും വേഗം മൂല്യനിര്‍ണയ നടപടികള്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മൂല്യനിര്‍ണയത്തിനായി പണം നല്‍കാന്‍ സുപ്രീംകോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സമിതിപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിച്ചാലുടന്‍ തന്നെ മൂല്യനിര്‍ണയം ആരംഭിക്കാനാണ് തീരുമാനം.

English summary
The expert panel to decide on the security, inventory and opening the kallara (vault) ‘B' in the Sree Padmanabhaswamy temple in Thiruvananthapuram has informed the Supreme Court that it would take a year to complete the entire exercise and a total sum of Rs. 2.98 crore was required to meet all the expenses on videography, photography, providing infrastucture and strengthening security cover,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X