കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം; ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണമില്ല

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതികേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന്‍ അത് അന്വേഷണ സംഘത്തിന് കൈമാറണമെന്നും അന്വേഷണം ശരിയായ രീതിയല്ലെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരെയും ടി.ബാലകൃഷ്ണന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പുതിയ ഹര്‍ജി.

നിലവില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഹര്‍ജിക്കാരന്റെ പുതിയ പരാതികള്‍ കൂടി പരിഗണിക്കാന്‍ ഉത്തരവ് നല്‍കിയാല്‍ മതിയാകുമോയെന്ന് വാദത്തിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചിരുന്നു.

English summary
Thiruvananthapuram Vigilance court on Tuesday ordered that no special probe needed against chief minister Oommen Chandy in Titanium corruption case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X