റോഡിലൂടെ 4വയസ്സുകാരിയുടെ ഡ്രൈവിംങ് അഭ്യാസം

കുട്ടി ഡ്രൈവ് ചെയ്യുന്ന സമയത്ത് അച്ഛന്‍ പിന്‍സീറ്റിലിരുന്ന് കുട്ടിയുടെ ഡ്രൈവിംങ് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വളരെ അനായാസം കുട്ടി മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതായും വീഡിയോയില്‍ കാണാം.
കുറച്ച് സമയത്തിന് ശേഷം ''ജിയ ഴാങ്, കാര്‍ നിര്‍ത്തൂ, ഇനി ഡാഡി ഡ്രൈവ് ചെയ്യാം'' എന്ന് കുട്ടിയോട് അച്ഛന്‍ പറയുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ശേഷം അച്ഛന്‍ പുറത്തിറങ്ങി ഡ്രൈവിങ് സീറ്റിലിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പിറകിലെ സീറ്റിലിരുത്തിയ ശേഷം യാത്ര തുടരുന്നതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
ക്ലച്ചും ബ്രേക്കും പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് പ്രത്യകമായ എന്തോ ഉപകരണം കുട്ടി ഉപയോഗിച്ചിരുന്നു. പിന്നീട് ഡ്രൈവിങ് സീറ്റിലെത്തിയ അച്ഛന്‍ അത് നീക്കം ചെയ്യുന്നതായി വീഡിയോയില്‍ കാണാം.












Click it and Unblock the Notifications