ട്വീറ്റ് വിനയായി; ടീച്ചര്‍ അഴിയ്ക്കുള്ളിലായി

ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകനായ ഗില്‍ബര്‍ട്ടോ വെറാക്രൂസിലെ സ്‌കൂളുകളില്‍ തോക്കുധാരികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരിഭ്രാന്ത്രരായ മാതാപിതാക്കള്‍ സ്‌കൂളുകളിലേയ്ക്ക് ഓടിയെത്തി. ഒരടിസ്ഥാനവുമില്ലാതെ ഗില്‍ബര്‍ട്ടോ നടത്തിയ ട്വീറ്റുകള്‍ നഗരത്തിലാകെ പരിഭ്രാന്ത്രി സൃഷ്ടിച്ചു.
മരിയ ഡി ജീസസ് എന്ന അധ്യാപികയും ട്വീറ്റ് വിവാദത്തില്‍ പങ്കാളിയായിട്ടുണ്ട്. എന്നാല്‍ ഗില്‍ബര്‍ട്ടിന്റെ ട്വീറ്റ് താന്‍ തന്റെ ഫോളോവേഴ്‌സിനെ അറിയിക്കുക മാത്രമേ ചെയ്തുള്ളുവെന്നാണ് മരിയയുടെ വാദം. എന്തായാലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗില്‍ബര്‍ട്ടിന് 30 വര്‍ഷം വരെ തടവ് ലഭിയ്ക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഒരു ട്വീറ്റ് വരുത്തിയ വിനയേ.












Click it and Unblock the Notifications