കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ കഴിഞ്ഞാല്‍ സിനിമാ നിര്‍മ്മാണമില്ല

  • By Lakshmi
Google Oneindia Malayalam News

Film Reel
തിരുവനന്തപുരം: ഒക്ടോബര്‍ 31ശേഷം മലയാള സിനിമകളുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ തീരുമാനം അനുസരിച്ചാണിത്. കേരളത്തിനു പുറമെ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചലച്ചിത്ര നിര്‍മാണം നിര്‍ത്തിവയ്ക്കാനാണു ചേംബറിന്റെ നിര്‍ദേശം.

തെലുങ്ക് നിര്‍മാതാവും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ പ്രസിഡന്റുമായ സി. കല്യാണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണു നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. മലയാളത്തില്‍ നിന്നു നിര്‍മാതാക്കളായ ജി. സുരേഷ്‌കുമാര്‍, രഞ്ജിത്, എവര്‍ഷൈന്‍ മണി, ആന്റോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 20നു ശേഷം പുതിയ മലയാള സിനിമകളുടെ ഷൂട്ടിങ് തുടങ്ങില്ല. അതിനു മുന്‍പു തുടങ്ങുന്ന ചിത്രങ്ങളുടെ ഷൂട്ടിങ്ങും മറ്റു ജോലികളുമെല്ലാം ഒക്ടോബര്‍ 31നു പൂര്‍ത്തിയാക്കുമെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. സുരേഷ്‌കുമാര്‍ പറഞ്ഞു.

അനിയന്ത്രിതമായി നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതിനാലാണു ചലച്ചിത്ര നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായത്. സാങ്കേതിക വിദഗ്ധരുടെ വീഴ്ചമൂലം കൃത്യമായി ചിത്രീകരണം നടക്കുന്നില്ല, തൊഴിലാളികള്‍ തോന്നിയപോലെ കൂലി വര്‍ധിപ്പിക്കുന്നു തുടങ്ങിയവ പരാതികളും നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്നു.

താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ പ്രതിഷേധിച്ചിട്ടില്ല. എന്നാല്‍ കേരളത്തിലെ നിര്‍മാതാക്കള്‍ക്കു താരങ്ങളുടെ പ്രതിഫല വര്‍ധനയിലും പ്രതിഷേധമുണ്ട്.

ഫിലിം എംപ്‌ളോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ (ഫെഫ്‌സി)യ്ക്കു കീഴില്‍ ഡ്രൈവര്‍, ലൈറ്റ് ബോയ് തുടങ്ങി 24 വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുണ്ട്. കാര്‍ ഉടമകള്‍ അസോസിയേഷന്‍ ഉണ്ടാക്കുകയും അവരുടെ കാര്‍ മാത്രമേ വാടകയ്ക്ക് എടുക്കാവൂ എന്നു വ്യവസ്ഥ കൊണ്ടുവരുകയും ചെയ്തതും നിര്‍മാതാക്കളെ വിഷമത്തിലാക്കി.

English summary
The south India film industry is threatening to go on strike.“It has been unanimously decided that from September 7 onwards, no new films will be commenced in all four southern languages,” said Kalyan, President of South Indian Film Chamber of Commerce,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X