കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം നേരത്തെവീട്ടിയാല്‍ ഇനി 'പിഴ'ചുമത്തില്ല

Google Oneindia Malayalam News

മുംബൈ: കടം വാങ്ങിയ മുഴുവന്‍ പേര്‍ക്കും സന്തോഷിക്കാനുള്ള ഒരു വാര്‍ത്ത റിസര്‍വ് ബാങ്ക് പുറത്തുവിട്ടു. കടം നേരത്തെ തിരിച്ചടയ്ക്കുമ്പോള്‍ ഇനി ബാങ്കുകള്‍ അധികതുക ഈടാക്കരുതെന്ന് കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ഫ്‌ളോട്ടിങ് റേറ്റില്‍ നിങ്ങള്‍ വാങ്ങിയ ഹൗസിങ് ലോണോ കാര്‍ ലോണോ നിശ്ചിത തിയ്യതിക്കു മുമ്പ് ക്ലോസ് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ ബാങ്കിന് 'നഷ്ടപരിഹാരം' നല്‍കേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.

ഒന്നു കൂടി വ്യക്തമാക്കാം. പ്രതിമാസം ഇത്ര തുക വീതമടച്ച് ഇത്ര കൊല്ലം കൊണ്ട് കടം വീട്ടിക്കൊള്ളാം എന്നാണ് നിങ്ങള്‍ ബാങ്കിന് ഉറപ്പ് നല്‍കുന്നത്. പത്തുകൊല്ലത്തേക്കുള്ള ലോണ്‍ മൂന്നു വര്‍ഷം കഴിഞ്ഞ് ക്ലോസ് ചെയ്യാന്‍ ചെന്നാല്‍ ചില ബാങ്കുകള്‍ അതിനു അനുവദിക്കില്ല.

മറ്റു ചില ബാങ്കുകളാവട്ടെ ഇത്തരത്തില്‍ ഒന്നിച്ചുക്ലോസ് ചെയ്യുന്നത് പലിശ ഇനത്തില്‍ ബാങ്കിനു നഷ്ടമാണെന്നും അതിനാല്‍ അധികതുക അടയ്ക്കണമെന്നും നിര്‍ദ്ദേശിക്കും. ഈ തട്ടിപ്പിനാണ് റിസര്‍വ് ബാങ്ക് അറുതി വരുത്തിയിരിക്കുന്നത്.

English summary
Reserve Bank of India has given a fair reason to smile to millions of loan borrowers by sparing them from paying prepayment charges. Now, you need not worry of prepayment penalty if you would like to make entire home or car loan payments in advance before due date provided it should be floating rate loan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X