കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹൂ മേധാവിയുടെ പണിപോയി

  • By Ajith Babu
Google Oneindia Malayalam News

Yahoo
സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ ലോകത്തെ പ്രമുഖ കമ്പനിയായ യാഹൂവിന്റെ സിഇഒ കരോള്‍ ബര്‍റ്റ്‌സ് പുറത്ത്. കരോളിനെ പുറത്താക്കിയതായി യാഹൂ അറിയിച്ചു. കമ്പനി ചെയര്‍മാന്‍ റോയ് ബോസ്‌റ്റോക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് പുറത്തായ വിവരം കരോള്‍ അറിഞ്ഞതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ യാഹൂവിന്റെ സിഇഒ സ്ഥാനമേറ്റെടുത്തത്. സിഇഒയുടെ താത്കാലിക ചുമതല ചീഫ് ഫിനാഷ്യല്‍ ഓഫിസര്‍ തിമോത്തി മോര്‍സിനു നല്‍കിയിട്ടുണ്ട്.

ഡയറക്റ്റര്‍ ബോര്‍ഡ് ഉടന്‍ യോഗം ചേര്‍ന്നു പുതിയ സിഇഒയെ തെരഞ്ഞെടുക്കും. കരോലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപ യാഹൂ ചെയര്‍മാന്‍ റോയ് ബോസ്‌റ്റോക്ക് ് നന്ദി രേഖപ്പെടുത്തി. വന്‍ പ്രതിസന്ധിയിലൂടെ നീങ്ങുന്ന കമ്പനിക്കു പുത്തന്‍ ഉണര്‍വ് പകരാന്‍ മിക്ക സംഘാടനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണു പുതിയ സിഇഒയെ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

English summary
Carol Bartz, Yahoo CEO has been fired and have been replaced with Tim Morse, Chief financial officer, ending Bartz two year tenure, said Yahoo Inc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X