Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വര്‍ഷത്തിനുള്ളില്‍ 19 ആക്രമണങ്ങള്‍

Blast
ദില്ലി : 1996നുശേഷമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബുധനാഴ്ച ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനം രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിനു നേരെ നടക്കുന്ന 19ാമത്തെ ആക്രമണമാണ്.

മെയ് 25-2011: ഡല്‍ഹി ഹൈക്കോടതിക്കു സമീപം സ്‌ഫോടനം. ആളപായമില്ല.

സെപ്തംബര്‍ 19-2010: ജമാ മസ്ജിദിനു സ്‌ഫോടനം. ആളപായമില്ല.

സെപ്തംബര്‍ 27-2008: മെഹ്‌റൗലിയിലെ പൂച്ചന്തയ്ക്കു സമീപം സ്‌ഫോടനം. നാലു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.

സെപ്തംബര്‍ 13-2008: കരോള്‍ ബാഗ്, ഗ്രേറ്റര്‍ കൈലാഷ്, കോണാട്ട് പ്ലേസ് എന്നിവടങ്ങളിലായുണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ 24 പേര്‍ മരിയ്ക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഏപ്രില്‍ 14-2006: ജമാ മസ്ജിദിനുള്ളില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 29-2005: ദീപാവലിക്ക് ഒരു ദിവസം മുമ്പെ സരോജിനി നഗറിലും ഓഖ്‌ലയിലുമുണ്ടായ സ്‌ഫോടനത്തില്‍ 62 പേര്‍ മരിയ്ക്കുകയും 210ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മെയ് 22-2005: രണ്ടു സിനിമാ ഹാളുകളിലായുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിയ്ക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡിസംബര്‍ 13-2001: പാര്‍ലമെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഫെബ്രുവരി 27-2000: പഹര്‍ഗഞ്ചില്‍ സ്‌ഫോടനം, എട്ടു പേര്‍ക്ക് പരിക്ക്.

ജനുവരി 6-2000: പഴയ ദില്ലി റയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

ജൂണ്‍ 3-1999: ചാന്ദ്‌നി ചൗക്കിലുണ്ടായ സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.

ഡിസംബര്‍ 30, 1997: പഞ്ചാബി ബാഗിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. 30 പേര്‍ക്കാണ് പരിക്കേറ്റത്.

നവംബര്‍ 30-1997: ചാന്ദ്‌നി ചൗക്കിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളിലായി മൂന്നു പേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 26-1997: കരോള്‍ ബാഗ് മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 18-1997: റാണി ബാഗില്‍ ഇരട്ട സ്‌ഫോടനം, ഒരു മരണം, 23 പേര്‍ക്ക് പരിക്ക്.

ഒക്ടോബര്‍ 10-1997: ഡല്‍ഹി യൂനിവേഴ്‌സിറ്റി ക്യാംപസിനടുത്തുള്ള കിങ്‌സ്‌വേ ക്യാംപിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം.

ഒക്ടോബര്‍ 1-1997: സദര്‍ ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.

മെയ് 23-1996: ലജ്പത് നഗറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+