എങ്കില്‍ മായ എന്നെ കൊണ്ടുപോകട്ടെ: അസാഞ്ച്

മായാവതിയ്ക്കെതിരേ വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ ഔദ്യോഗിക രേഖകള്‍ തന്നെയാണെന്നും അതിലെ ആരോപണങ്ങള്‍ യു.എസ്. നയതന്ത്രജ്ഞര്‍ ഹിലരി ക്ളിന്റണുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ ഉയര്‍ന്നതാണെന്നും അസാഞ്ജ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മായാവതിയ്ക്ക് സംശയമുണ്ടെങ്കില്‍ ഹിലരി ക്ളിന്റണോട് നേരിട്ട് ചോദിക്കാവുന്നതാണെന്നും അസാഞ്ച് പറഞ്ഞു. മായാവതി തെറ്റ് സമ്മതിക്കണമെന്നും മാപ്പുപറയണമെന്നും പറഞ്ഞ അദ്ദേഹം അവര്‍ ദളിതരെ വഞ്ചിച്ചുവോ എന്ന് ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.
മായാവതി കുറ്റം സമ്മതിക്കുവാന്‍ തയ്യാറല്ലെങ്കില്‍ ഇംഗ്ളണ്ടിലേയ്ക്ക് അവരുടെ സ്വകാര്യ ജെറ്റ് വിമാനം അയച്ച് 272 ദിവസമായി വീട്ടുതടങ്കലില്‍ കഴിയുന്ന തന്നെ കൂട്ടിക്കൊണ്ടുപോകാമെന്ന് അസാഞ്ച്് പറയുന്നു.
താന്‍ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയിലെ 'രാഷ്ട്രീയ ഭ്രാന്താലയത്തില്‍' കഴിയാന്‍ തയ്യാറാണെന്നും, അതിനു പ്രത്യുപകാരമായി മായാവതിയ്ക്ക് മനോഹരങ്ങളായ ബ്രിട്ടീഷ് പാദരക്ഷകള്‍ കൊണ്ടുവരാമെന്നും അസാഞ്ച് പരിഹാസരൂപേണ പറയുന്നു.
ഒന്നാംതരം അഹങ്കാരിയായ മായാവതി തനിക്ക് ഇഷ്ടപ്പെട്ട ഒരു ജോടി ചെരിപ്പുവാങ്ങാനായി ഒരു ജെറ്റ് വിമാനം മുംബയിലേക്ക് അയച്ചതായും, പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി നടക്കുന്ന മായാവതി പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിക്കുന്നുണ്ടെന്നുംമായിരുന്നു വിക്കിലീക്സ് വെളിപ്പെടുത്തല്‍.
ഇതിനു മറുപടിയായി അസാഞ്ജിനെ പേരെടുത്ത് പരാമര്‍ശിക്കാതെ, വിക്കിലീക്സ് ഉടമയ്ക്ക് ഭ്രാന്താണെന്നും എത്രയും പെട്ടെന്ന് മാനസികാശുപത്രിയിലേക്ക് മാറ്റണമെന്നും മായാവതി പ്രസ്താവിച്ചിരുന്നു. ഇതിനാണ് അസാഞ്ച് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications