കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്കില്‍ മായ എന്നെ കൊണ്ടുപോകട്ടെ: അസാഞ്ച്

  • By Lakshmi
Google Oneindia Malayalam News

Julian Assange
ദില്ലി: അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് വിക്കിലീക്സ് സ്ഥാപകന് ഭ്രാന്താണെന്ന പറഞ്ഞ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയ്ക്ക് ജൂലിയന്‍ അസാഞ്ചിന്റെ മറുപടി.

മായാവതിയ്‌ക്കെതിരേ വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ ഔദ്യോഗിക രേഖകള്‍ തന്നെയാണെന്നും അതിലെ ആരോപണങ്ങള്‍ യു.എസ്. നയതന്ത്രജ്ഞര്‍ ഹിലരി ക്‌ളിന്റണുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ ഉയര്‍ന്നതാണെന്നും അസാഞ്ജ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മായാവതിയ്ക്ക് സംശയമുണ്ടെങ്കില്‍ ഹിലരി ക്‌ളിന്റണോട് നേരിട്ട് ചോദിക്കാവുന്നതാണെന്നും അസാഞ്ച് പറഞ്ഞു. മായാവതി തെറ്റ് സമ്മതിക്കണമെന്നും മാപ്പുപറയണമെന്നും പറഞ്ഞ അദ്ദേഹം അവര്‍ ദളിതരെ വഞ്ചിച്ചുവോ എന്ന് ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.

മായാവതി കുറ്റം സമ്മതിക്കുവാന്‍ തയ്യാറല്ലെങ്കില്‍ ഇംഗ്‌ളണ്ടിലേയ്ക്ക് അവരുടെ സ്വകാര്യ ജെറ്റ് വിമാനം അയച്ച് 272 ദിവസമായി വീട്ടുതടങ്കലില്‍ കഴിയുന്ന തന്നെ കൂട്ടിക്കൊണ്ടുപോകാമെന്ന് അസാഞ്ച്് പറയുന്നു.

താന്‍ സ്‌നേഹിക്കുന്ന രാജ്യമായ ഇന്ത്യയിലെ 'രാഷ്ട്രീയ ഭ്രാന്താലയത്തില്‍' കഴിയാന്‍ തയ്യാറാണെന്നും, അതിനു പ്രത്യുപകാരമായി മായാവതിയ്ക്ക് മനോഹരങ്ങളായ ബ്രിട്ടീഷ് പാദരക്ഷകള്‍ കൊണ്ടുവരാമെന്നും അസാഞ്ച് പരിഹാസരൂപേണ പറയുന്നു.

ഒന്നാംതരം അഹങ്കാരിയായ മായാവതി തനിക്ക് ഇഷ്ടപ്പെട്ട ഒരു ജോടി ചെരിപ്പുവാങ്ങാനായി ഒരു ജെറ്റ് വിമാനം മുംബയിലേക്ക് അയച്ചതായും, പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി നടക്കുന്ന മായാവതി പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിക്കുന്നുണ്ടെന്നുംമായിരുന്നു വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

ഇതിനു മറുപടിയായി അസാഞ്ജിനെ പേരെടുത്ത് പരാമര്‍ശിക്കാതെ, വിക്കിലീക്‌സ് ഉടമയ്ക്ക് ഭ്രാന്താണെന്നും എത്രയും പെട്ടെന്ന് മാനസികാശുപത്രിയിലേക്ക് മാറ്റണമെന്നും മായാവതി പ്രസ്താവിച്ചിരുന്നു. ഇതിനാണ് അസാഞ്ച് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തിരിക്കുന്നത്.

English summary
WikiLeaks founder Julian Assange has rejected UP chief minister Mayawati's allegations and asked her to admit her errors and apologise,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X