ദില്ലി സ്‌ഫോടനം; മരണം 11 ആയി

രാവിലെ 10.17ന് ദില്ലി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ബ്രീഫ് കേസില്‍ വച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. അമോണിയം നൈട്രൈറ്റാണ് സ്ഫോടകവസ്തുവായി ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
പരിക്കേറ്റവരെ ദില്ലിയിലെ സഫ്ദര്‍ജംഗ് അശുപത്രിയിലും റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടനത്തെത്തുടര്‍ന്ന് ദില്ലി ഹൈക്കോടതി അടച്ചു. ദ്ദില്ലി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications