Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സ്‌ഫോടനത്തിനു പിറകില്‍ രാഷ്ട്രീയ അജണ്ട?

ദില്ലി: ഹൈക്കോടതിക്കുസമീപമുണ്ടായ സ്‌ഫോടനത്തിനു പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യവും ഇന്റലിജന്റ്‌സ് ബ്യൂറോ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. ഒട്ടേറെ രാഷ്ട്രീയ, അഴിമതിക്കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തിലുള്ളതിനാലാണിത്.

എന്നാല്‍ ഇപ്പോഴുള്ള സൂചനകളനുസരിച്ച് ഇത് തീവ്രവാദ ആക്രമണമാവാനാണ് സാധ്യത. പക്ഷേ, ചൂടേറിയ വിഷയങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കുന്നതിനുവേണ്ടി സ്‌ഫോടനം നടത്തുന്ന ചില ഗ്രൂപ്പുകള്‍ രാജ്യത്ത് സജീവമാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്തെ പല പ്രമുഖ നേതാക്കളും വിവിധ കേസുകളിലായി ദില്ലി ഹൈക്കോടതി വളപ്പിലെത്തുന്നുണ്ട്. ഇത്തരം രാഷ്ട്രീയക്കാരുടെ വിശ്വസ്തര്‍ ജഡ്ജിമാര്‍ക്കു നല്‍കുന്ന മുന്നറിയിപ്പായും ഈ സ്‌ഫോടനത്തെ കാണാവുന്നതാണ്.

മെയ് മാസം 25ാം തിയ്യതിക്കു സമീപം ഇതിനു സമാനമായ സ്‌ഫോടനമുണ്ടായിരുന്നു. ഒരു പക്ഷേ, ബുധനാഴ്ചത്തെ ആക്രമണത്തിനുള്ള ട്രയലായിരിക്കണം അന്നു നടന്നിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+