കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ പീഡനശ്രമം; മലയാളി സൈനികര്‍ പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

മംഗലാപുരം: തീവണ്ടിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ചു മലയാളി സൈനികര്‍ അറസ്റ്റിലായി. കാസര്‍കോട് ബോവിക്കാനം സ്വദേശി ദീപേഷ് (22), മലപ്പുറത്തെ ടി.വി.സുജിത് (29), കോഴിക്കോട് സ്വദേശികളായ സന്തോഷ് (39), ദീപേഷ് (24), ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെയാണു മണിപ്പാല്‍ റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഉഡുപ്പി സ്വദേശിനിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന മംഗള എക്‌സ്പ്രസിലാണു സംഭവമുണ്ടായത്.

ഞായറാഴ്ച തീവണ്ടി നാസിക്കില്‍ എത്തിയതോടെ സൈനികര്‍ മോശമായി പെരുമാറിത്തുടങ്ങിയെന്നു പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച രാത്രി 10.25നു വണ്ടി ബൈന്തൂര്‍ പിന്നിട്ടതോടെ ശാരീരികമായ കയ്യേറ്റം തുടങ്ങി. രാത്രി 12.30ന് ഉഡുപ്പിയില്‍ എത്തിയതോടെ യുവതി ബഹളംവച്ചു.

തുടര്‍ന്നു സഹയാത്രക്കാര്‍ സൈനികരെ കൈകാര്യം ചെയ്ത് റയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉഡുപ്പിയില്‍ ഇറങ്ങിയ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണു റയില്‍വേ പൊലീസ് കേസെടുത്തത്.

English summary
5 army jawans was arrested on charges of attempting to molest a girl in a running train at Mangalore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X